Connect with us

Malappuram

അഖ്‌സ പ്രതിനിധി സമ്മേളനം സമാപിച്ചു

Published

|

Last Updated

അഖ്സ സംസ്ഥാന പ്രതിനിധി സമ്മേളനം മലപ്പുറത്ത് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: “അഹ്‌ലുബൈത്ത് നൂഹ്‌നബിയുടെ കപ്പല്‍ പോലെയാണ്” എന്ന പ്രമേയത്തില്‍ നടന്ന ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ (അഖ്‌സ) സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു.

നേതൃത്വം, രീതിയും നിര്‍വഹണവും എന്ന വിഷയത്തില്‍ പ്രൊഫ. കെ എം എ റഹീം ക്ലാസെടുത്തു. വിവിധ മേഖലകളില്‍പ്രാഗത്ഭ്യം തെളിയിച്ച സയ്യിദ് അലി ശിഹാബ് തങ്ങള്‍ വലിയപറമ്പ് (ഓണ്‍ലൈന്‍ എഡിറ്റര്‍, സിറാജ് ദിനപത്രം & ന്യൂസ് റീഡര്‍, ആകാശവാണി കോഴിക്കോട്), ഡോ. ശുഹൈബ് തങ്ങള്‍ കൊടിഞ്ഞി (മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്) എന്നിവരെ ആദരിച്ചു.

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. സയ്യിദ് ലുഖ്മാനുല്‍ ഹക്കീം ഐദറൂസി സ്വാഗതവും സയ്യിദ് മുര്‍തള ശിഹാബ് നന്ദിയും പറഞ്ഞു.

Latest