സീപ്ളയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് നാണം കെട്ടു: മുഖ്യമന്ത്രി

Posted on: March 2, 2014 1:04 pm | Last updated: March 2, 2014 at 4:35 pm
SHARE

oommen chandy 7കോട്ടയം: വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസമാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്‌ളെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത താന്‍ നാണം കെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പ് പുറത്തിറക്കുന്ന നീര ഉല്‍പ്പനങ്ങളുടെ ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. പെട്രോളിയത്തെക്കാള്‍ മൂല്യമുള്ള ധാതുസമ്പത്ത് തീരപ്രദേശങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.