രശ്മി വധം: സരിത ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷി

Posted on: March 2, 2014 11:46 am | Last updated: March 2, 2014 at 2:47 pm
SHARE

Sarithaകൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിജുരാധാകൃഷ്ണന്റെ മുന്‍ ഭാര്യ രശ്മി വധക്കേസിലെ സാക്ഷി ജെമിനിഷ പോലീസില്‍ പരാതി നല്‍കി. സരിത ജയില്‍ മോചിതയായ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് കൊട്ടാരക്കാര പോലീസില്‍ നല്‍കിയ പരാതിയില്‍ ജെമിനിഷ പറയുന്നത്. കേരളാ കോണ്‍ഗ്രസ് എം നേതാവാണ് ജെമിനിഷ.

രശ്മി വധക്കേസിലെ 18ാം സാക്ഷിയാണ് ജെമിനിഷ. കേസില്‍ ബിജുവിനും രാധാകൃഷ്ണനുമെതിരെ അവര്‍ മൊഴി നല്‍കിയിരുന്നു. ജയില്‍ മോചിതയായ ശേഷം സരിതയും അഭിഭാഷകനും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ജെമിനിഷ പറയുന്നു.