Connect with us

National

കസ്തൂരി റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സിപിഎം പ്രകടനപത്രിക

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ദിവസമായി ന്യൂഡല്‍ഹിയില്‍ നടന്നുവന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സി പി എം പ്രകടനപത്രികയില്‍ പ്രഖ്യാപിക്കും. പശ്ചിമഘട്ട സംരക്ഷണം പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിക്കാനും കേന്ദ്ര കമ്മിറ്റി യോഗ്ം തീരുമാനിച്ചു.

അതേസമയം, കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇന്നും ചര്‍ച്ച നടന്നില്ല. തിരഞെഞടുപ്പ് വിജയമാണ് ഇപ്പോള്‍ മുഖ്യലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ മറ്റു സംഘടനാ വിഷയങ്ങളൊന്നും ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്നുമുള്ള പി ബി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് കേന്ദ്രം കമ്മിറ്റി യോഗം ഈ വിഷയങ്ങള്‍ പരിഗണിക്കാതിരുന്നത്.

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സംബന്ധിച്ചും ടി പി ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടി നിലപാടിനോട് അദ്ദേഹത്തിനുള്ള വിയോജിപ്പും യോഗത്തില്‍ പരാമര്‍ശിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടി പ്രകാശ് കാരാട്ടാണ് ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നില്ല.

Latest