ടി പിയെ വധിക്കേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നുവെന്ന് മകന്‍

Posted on: March 2, 2014 12:15 pm | Last updated: March 3, 2014 at 7:23 am
SHARE
T._P._Chandrasekharan_with_his_Son_Nandu
അഭിനന്ദ് പിതാവ് ടി പി ചന്ദ്രശേഖരനോടൊപ്പം (ഫയല്‍ ചിത്രം)

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് മകന്‍ അഭിനവ്. മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകില്ലെന്നും ചന്ദ്രിക വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അഭിനന്ദ് പറഞ്ഞു.

താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണ്. മനുഷ്യത്വമാണ് കമ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ഗുണമെന്ന് അച്ഛന്‍ പറയുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി.

കമ്യൂണിസ്റ്റുകാരനുണ്ടാവേണ്ട നന്മകള്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വി എസ് അച്യുതാനന്ദനില്‍ മാത്രമാണ്. എന്നാല്‍ എന്നും സ്വന്തം രക്ഷ മാത്രമാണ് വി എസ് നോക്കിയതെന്നും അഭിനന്ദ് അഭിമുഖത്തില്‍ പറയുന്നു.