സമൂഹത്തിന്റെ സമുദ്ധാരണം മര്‍കസിന്റെ ലക്ഷ്യം – ചെന്നിത്തല

Posted on: March 1, 2014 11:43 pm | Last updated: March 1, 2014 at 11:43 pm
SHARE

chennithalaകാരന്തൂര്‍: ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി മര്‍കസും സഹോദര സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് വലുതാണെന്നും സമൂഹത്തിന്റെ സമുദ്ധാരണമാണ് മര്‍കസ് ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മര്‍കസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തെയും മലയോര നിവാസികളുടെ ജീവിതത്തെയും ബാധിക്കുമെന്നുള്ള ആശങ്ക കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി ഉടനെ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് ഇഹ്‌റാമിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ ആന്‍ഡ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, അബൂഹനീഫല്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം. വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഹസ്രത്ത് മുഖ്താര്‍ ബാഖവി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി സിദ്ദീഖ്, എന്‍ സുബ്രഹ്മണ്യന്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് ലാല്‍, വിനോദ് പടനിലം തുടങ്ങിയവര്‍ സംബന്ധിച്ചു.