രാഹുലിനെ ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു

Posted on: March 1, 2014 7:00 pm | Last updated: March 1, 2014 at 7:00 pm
SHARE

kissing rahul gandhiഗുവാഹട്ടി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ വച്ച് ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു. അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി ചുടിയയെയാണ് ഭര്‍ത്താവ് സോമേശ്വര്‍ ചുടിയ ചുട്ടുകൊന്നത്. വ്യാഴാഴ്ച അസമിലെ ജൊര്‍ഹട്ടില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിനിനുശേഷം വനിതാ പ്രവര്‍ത്തകരോട് സംവേദിക്കുന്നതിനിടെയാണ് ബൊണ്ടി മറ്റാരു സ്ത്രീക്കൊപ്പം രാഹുലിനെ പരസ്യമായി ചുംബിച്ചത്. ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

ചുംബനചിത്രം രാജ്യമെങ്ങും വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ബോണ്ടിയുമായി വഴക്കിടുകയും പിന്നീട് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

എന്നാല്‍ , മരിച്ച ബോണ്ടി ചുടിയ രാഹുലിനെ ചുംബിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ജൊര്‍ഹട്ട് എസ് പി അമന്‍ജീത് കൗര്‍ പറഞ്ഞു. ബൊണ്ടി രാഹുലിന്റെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബൊണ്ടി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഹുലിനെ ചുംബിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും പറഞ്ഞു.