ബി ജെ പി മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ അന്തരിച്ചു

Posted on: March 1, 2014 5:59 pm | Last updated: March 1, 2014 at 11:27 pm
SHARE

INDIA'S RULING BHARATIYA JANATA PARTY'S NEW PRESIDENT BANGARU LAXMAN GESTURES DURING A DURING A NEWS ...ന്യൂഡല്‍ഹി: ബി ജെ പി മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ ബംഗാരു ലക്ഷ്മണ്‍ (74) അന്തരിച്ചു. അസുഖബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ബംഗാരുവിന്റെ അന്ത്യം ഹൈദരാബാദിലായിരുന്നു. 2000 മുതല്‍ 2001 വരെയായിരുന്നു ബംഗാരു ലക്ഷ്മണ്‍ ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ബി ജെ പി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ദലിദ് വിഭാഗക്കാരനാണ് ആന്ധ്രയില്‍ നിന്നുള്ള ബംഗാരു ലക്ഷ്മണ്‍. അടല്‍ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ 1999-2000ല്‍ റെയില്‍വേ സഹമന്ത്രിയായി. പ്രതിരോധ മന്ത്രാലയയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നാലു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട് ബംഗാരു ലക്ഷ്മണ്‍.