ദേശാഭിമാനിയില്‍ മോഡിയുടെ പരസ്യം

Posted on: March 1, 2014 1:32 pm | Last updated: March 1, 2014 at 5:48 pm
SHARE

deshabhimani modi

കൊച്ചി: സി പി എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പരസ്യം. ഇന്നത്തെ ദേശാഭിമാനി കൊച്ചി എഡിഷനിലെ രണ്ടാം പേജിലാണ് മോഡിയുടെ മുഴുപ്പേജ് പരസ്യം പ്രത്യഷപ്പെട്ടത്. ഗുജറാത്ത് സര്‍ക്കാറിന്റെ മഹാത്മാ ഗാന്ധി സ്വച്ഛ മിഷന്‍ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന്റേതാണ് പരസ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ പരസ്യമായതിനാലാണ് കൊടുത്തതെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തുന്ന പ്രതിച്ഛായ വര്‍ധിപ്പിക്കലിന്റെ ഭാഗമാണ് മോഡി നല്‍കുന്ന പരസ്യം. രാജ്യത്തെ എല്ലാ മാധ്യമങ്ങള്‍ക്കും മോഡി ഇത്തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്. നേരത്തെ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പ്ലീന ദിവസം ഒന്നാം പേജില്‍ നല്‍കിയത് വിവാദമായിരുന്നു. ഇതിനെ ന്യായീകരിച്ച് പത്രത്തിന്റെ മാനോജ്‌മെന്റ് രംഗത്തുവരികയും ചെയ്തിരുന്നു.