ഐഷ പോറ്റിക്കെതിരെ സരിതയുടെ വെളിപ്പെടുത്തല്‍

Posted on: March 1, 2014 4:28 pm | Last updated: March 1, 2014 at 4:28 pm
SHARE

aisha potiപെരുമ്പാവൂര്‍: ഐഷ പോറ്റി എം എല്‍ എക്കെതിരെ സോളാര്‍ കേസ് പ്രതി സരിതാ നായരുടെ വെളിപ്പെടുത്തല്‍. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകം മൂടിവെക്കാന്‍ അന്നത്തെ എം എല്‍ എ ആയിരുന്ന ഐഷ പോറ്റി സഹായിച്ചു എന്നാണ് സരിത പറഞ്ഞത്. ഇതിനുവേണ്ടി ഇപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു പോലീസ് ഓഫീസറും ബിജുവിനെ സഹായിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ബിജുവിന്റെ അമ്മ തന്നോട് പറഞ്ഞതായും സരിത പറഞ്ഞു. മാവേലിക്കരയില്‍ നിന്നും അങ്കമാലിയിലേക്ക് പോവുന്ന വഴിയിലാണ് സരിത മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

എന്നാല്‍ ഐഷ പോറ്റി സരിതയുടെ ആരോപണം നിഷേധിച്ചു. താന്‍ അന്ന് എം എല്‍ എ ആയിരുന്നില്ല എന്ന് ഐഷ പോറ്റി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സരിതയോട് പറയിക്കുന്നത് ആരാണെന്ന് അന്വേഷിക്കണമെന്നും ഐഷ പോറ്റി ആവശ്യപ്പെട്ടു.