അലെന്‍ ഹാലിലോവിക്കിനെ ബാഴ്‌സ സ്വന്തമാക്കി

Posted on: March 1, 2014 1:12 pm | Last updated: March 2, 2014 at 2:48 pm
SHARE

haliloviccccബാഴ്‌സലോണ: ക്രൊയേഷ്യയുടെ ഭാവി ഫുട്ബാള്‍ വാഗ്ദാനം അലെന്‍ ഹാലിലോവിക്കിനെ സൂപ്പര്‍ ക്ലബായ ബാഴ്‌സലോണ സ്വന്തമാക്കി. ഹാലിലോവിക്ക് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ക്രൊയേഷ്യന്‍ ക്ലബായ ജി എന്‍ കെ ഡിനാമോ സാഗ്രബിന്റെ കളിക്കാരനാണ് ഇപ്പോള്‍ ഹാലിലോവിക്ക്. പതിനേഴുകാരനായ മിഡ്ഫീല്‍ഡര്‍ക്ക് 1.9 കോടി ഡോളറാണ് ബാഴ്‌സ വില നല്‍കിയത്. അടുത്ത സീസണില്‍ ബാഴ്‌സയുടെ ബി ടീമിനുമേണ്ടിയായിരിക്കും ഹാലിലോവിക്കിന്റെ സ്പാനിഷ് ഫുട്ബാളിലെ അരങ്ങേറ്റം. പ്രമുഖ ക്ലബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഹാലിലോവിക്കിന് വേണ്ടി രംഗത്തെത്തിയിരുന്നു.