Connect with us

Kozhikode

സേവന മേഖലകള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കി ബജറ്റ്

Published

|

Last Updated

ഫറോക്ക്: പശ്ചാത്തല സേവന മേഖലകള്‍ക്കും സ്ത്രീശാക്തീകരണത്തിനും മുന്‍തൂക്കം നല്‍കിയ ബജറ്റിനു ഫറോക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി. 17.79 കോടി രൂപ വരവും 17.08 കോടി രൂപ ചെലവും 71.44 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പശ്ചാത്തല മേഖലയില്‍ റോഡ് വികസനത്തിന് 1.7 കോടി രൂപയും ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ളവക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 1.5 കോടി രൂപയും കമ്യൂണിറ്റി ഹാള്‍ അടക്കം കെട്ടിട നിര്‍മാണത്തിന് 1.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സ്ത്രീശാക്തീകരണ മേഖലയില്‍ 120 വനിതകള്‍ക്ക് ഇത്തവണ സ്വയം തൊഴില്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ ലഘൂകരണത്തിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വാളക്കട സരസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ ടി മജീദ് ബജറ്റ് അവതരിപ്പിച്ചു.

 

Latest