മണല്‍ വാരല്‍ നിരോധം നീക്കാന്‍ തൊഴിലാളികളുടെ മാര്‍ച്ച്

Posted on: March 1, 2014 12:53 pm | Last updated: March 1, 2014 at 12:53 pm
SHARE

ഫറോക്ക്: മണല്‍ വാരല്‍ നിരോധം നീക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണല്‍ തൊഴിലാളികള്‍ നിരോധനം ലംഘിച്ച് മണല്‍ വാരി. നിര്‍മാണ തൊഴിലാളി യൂനിയന്‍ സി ഐ ടി യു ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ തേൃത്വത്തില്‍ നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത് ചെറുവണ്ണൂര്‍ ചിത്രാ കടവിലാണ് പ്രതീകാത്മക സമരം നടന്നത്. സമരം സി പി എം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി സദാനന്ദന്‍ അധ്യക്ഷനായി. മുക്കം: കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്ന് മാസമായി കടവുകളില്‍ തുടരുന്ന മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ കോട്ടമുഴിയിലെ മണല്‍ക്കടവിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. സി പി എം ലോക്കല്‍ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സെക്രട്ടറി കെ പി ഷാജി അധ്യക്ഷത വഹിച്ചു.