കെപിസിസി പ്രസിഡന്റാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു: വിഎം സുധീരന്‍

Posted on: March 1, 2014 12:12 pm | Last updated: March 2, 2014 at 2:48 pm
SHARE

vm sudheeranകോഴിക്കോട്: കെപിസിസി പ്രസിഡന്റായി താന്‍ വരാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് വി.എം സുധീരന്‍. സംവരണത്തിന്റെ ആനുകൂല്യത്തിലല്ല താന്‍ കെപിസിസി പ്രസിഡന്റായതെന്നും സുധീരന്‍ പറഞ്ഞു. ആരുടേയും സ്വാധീനത്തില്‍ കോണ്‍ഗ്രസില്‍ ഭാരവാഹിയാകാനാവില്ല, ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിച്ചതുകൊണ്ട് പട്ടികയില്‍ കയറിപ്പറ്റാനാകില്ലെന്നും വിഎം സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു.
സംവരണത്തിന്റെ ആനുകൂല്യത്തിലാണ് സുധീരന്‍ കെപിസിസി പ്രസിഡന്റായാതെന്ന് കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വിഎം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.