രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് തീക്കൊളുത്തിക്കൊന്നു

Posted on: March 1, 2014 11:31 am | Last updated: March 2, 2014 at 2:48 pm
SHARE

rahul-2_650_030114103321

ഗുവാഹത്തി: അസമിലെ വനിതകളുടെ പരിപാടിക്കിടെ രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് തീക്കൊളുത്തിക്കൊന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക ബോണ്ടിയെയാണ് കൊലപ്പെടുത്തിയത്. 40 ശതമാനം പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് യുവതി ചുംബിച്ചത്. കവിളില്‍ അപ്രതീക്ഷിതമായി കിട്ടിയ ആദ്യ ചുംബനത്തില്‍ രാഹുല്‍ ആദ്യമൊന്ന് അമ്പരക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജോര്‍ഹാര്‍ത്ത് എന്ന സ്ഥലത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അറുന്നോറോളം വനിതകള്‍ എത്തിയിരുന്നു. ഇടക്ക് ഒരു സംഘം സ്ത്രീകള്‍ രാഹുലിന്റെ സമീപത്ത് എത്തി കൈപ്പിടിച്ച് കുലുക്കുകയും അവരിലൊരാള്‍ നെറുകയിലും കവിളിലും ചുംബിക്കുകയായിരുന്നു.