ത്രിദിന പ്രഭാഷണം ഇന്ന് പാടന്തറ മര്‍കസില്‍

Posted on: March 1, 2014 8:37 am | Last updated: March 1, 2014 at 8:37 am
SHARE

ഗൂഡല്ലൂര്‍: പാടന്തറ മര്‍കസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1, 2, 3 തിയതികളില്‍ പാടന്തറ മര്‍കസില്‍ നടക്കുന്ന ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാരുടെ ത്രിദിന പ്രഭാഷണം ഇന്ന് ആരംഭിക്കും. സൗഹൃദം സേവനം മുന്നേറ്റം എന്ന പ്രമേയത്തില്‍ നടക്കുന്ന പാടന്തറ മര്‍കസ് ഇരുപതാംവാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ത്രിദിന പ്രഭാഷണം നടത്തുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ത്രിദിന പ്രഭാഷണത്തില്‍ സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട് പ്രാര്‍ത്ഥന നടത്തും.
മര്‍കസ് വൈസ് പ്രസിഡന്റ് സി ഹംസ ഹാജി അധ്യക്ഷതവഹിക്കും. മഹല്ല് ഖത്തീബ് ഉസ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്യും. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ പ്രഭാഷണം നടത്തും. കെ ബാവ, മര്‍കസ് മാനേജര്‍ മൊയ്തീന്‍ ഫൈസി, എ അലവിക്കുട്ടി ഹാജി, ഉണ്ണിപോക്കര്‍ ഹാജി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, എ കെ അലവി ഹാജി, മൂസ ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി, സൈതലവി ഹാജി, മുഹമ്മദ് മേസ്ത്രി ത്രീഡിവിഷന്‍, കുഞ്ഞാപ്പി നെല്ലാക്കോട്ട, കോയ എസ് എം കോളനി, അയ്യൂബ് ബായ്, ഗഫൂര്‍ പാടന്തറ തുടങ്ങിയവര്‍ സംബന്ധിക്കും. ഒ അബൂബക്കര്‍ സഖാഫി സ്വാഗതവും റഷീദ് മുസ് ലിയാര്‍ നന്ദിയും പറയും.