പാചക തൊഴിലാളി കണ്‍വന്‍ഷനും കുടുംബ സംഗമവും

Posted on: March 1, 2014 8:35 am | Last updated: March 1, 2014 at 8:35 am
SHARE

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പാചക തൊഴിലാളി കണ്‍വന്‍ഷനും കുടുംബ സംഗമവും നാലിന് രാവിലെ 10ന് മാനന്തവാടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുതായി സ്ഥാപിച്ച ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നൗഷാദ് ചൊക്ലി നിര്‍വഹിക്കും. കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.ഡബ്ല്യു.എ. സംസ്ഥാന പ്രസിഡന്റ് ഹാരിസ് കൊട്ടാരം അധ്യക്ഷത വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുള്‍ അഷറഫ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി അര്‍ഷാദ് ചെറ്റപ്പാലം, മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, പി പി വി മൂസ (മുസ്‌ലിം ലീഗ്), കെ എം വര്‍ക്കി (സി.പി.എം), ഷംസുദ്ദീന്‍ പുളിക്കൂല്‍ (കോണ്‍ഗ്രസ്), ഇ ജെ ബാബു (സി.പി.ഐ), കെ ഉസ്മാന്‍ (മര്‍ച്ചന്റ് അസോസിയേഷന്‍), ഗഫൂര്‍ (ഹോട്ടല്‍ അസോസിയേഷന്‍) ദീപേഷ്, രാമകൃഷ്ണന്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന ബോധവല്‍ക്കരണ ക്ലാസിന് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് കെ സുഗുണന്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ അഷറഫ്, കെ മുഹമ്മദ്, പി സി ഹംസ, അബ്ദുല്ല പുത്തന്‍തറ, ടി ഷമീര്‍, ടി മൂസ പങ്കെടുത്തു.