ദോഹയില്‍ വീണ്ടും അഗ്‌നിബാധ

Posted on: March 1, 2014 8:22 am | Last updated: March 1, 2014 at 9:21 am
SHARE

IMG-20140228-WA000ദോഹ: ഖത്തറിലെ ബിന്‍മഹമൂദ് ഏരിയയില്‍ വിദേശികളുടെ താമസയിടത്തില്‍ അഗ്‌നിബാധ.ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ബിന്‍മഹമൂദ് ഇന്ത്യന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ വിദേശികള്‍ താമസിക്കുന്ന കൊമ്പൌണ്ടിലാണ്‌  തീപ്പിടുത്തമുണ്ടായത്. താമസയിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗോഡൌണില്‍ നിന്നാണ് തീ പടര്‍ന്നത്. കഴിഞ്ഞ ദിവസത്തെ ഗ്യാസ് ടാങ്ക് സ്‌ഫോടനവും അതേതുടര്‍ന്നുണ്ടായ അഗ്‌നിബാധയും വിതച്ച ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പെയാണ് വീണ്ടുമൊരു അഗ്‌നിവാര്‍ത്ത വിദേശികളിലും സ്വദേശികളിലും ആധിപടര്‍ത്തി.