പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കും: മന്ത്രി

Posted on: March 1, 2014 8:06 am | Last updated: March 1, 2014 at 8:06 am
SHARE

muneer-mk-1മലപ്പുറം: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തിനകം ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുമെന്ന് സാമൂഹികനീതിമന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നല്‍കിയ ഉപകരണങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മലപ്പുറം മണ്ഡലത്തിലുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേക ക്യാമ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്,വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം ഡി ഡോ.റോഷന്‍ ബിജ്‌ലി, മാനേജര്‍ വിജയന്‍ നായര്‍ സംസാരിച്ചു.
ഒക്‌ടോബറില്‍ മലപ്പുറത്ത് നടത്തിയ സാമൂഹിക നീതി ദിനാഘോഷത്തില്‍ പങ്കെടുത്ത 60 പേര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. അളവെടുത്ത് നിര്‍മിച്ച ഉപകരണങ്ങളായ കൃത്രിമ കൈകാലുകള്‍, കിടക്കകള്‍, കസേരകള്‍ എന്നിവ പരിപാടിയില്‍ വിതരണം ചെയ്തു.