Connect with us

Wayanad

പലിശക്ക് പണം കടം കൊടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: പലിശക്ക് പണം കടംകൊടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പരാതി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകില്ലെന്നും ആക്ഷേപമുണ്ട്. ജില്ലക്ക് പുറത്തുനിന്നുള്ള കൊള്ള പലിശക്കാരാണ് പനമരം കേന്ദ്രീകരിച്ച് ഇടപാട് ശക്തമാക്കിയിരിക്കുന്നത്. 10 മുതല്‍ 40 ശതമാനം വരെയാണ് ഇവരുടെ പലിശ.
വടകര കേന്ദ്രീകരിച്ചുള്ള ഇടപാടുകാരാണ് ലക്ഷങ്ങള്‍ പനമരത്തും, പരിസര പ്രദേശങ്ങളിലും വിതരണം ചെയ്തത്. ഭൂമിയിടപ്പാടെന്ന പേരിലാണ് ഇവരെത്തുന്നത്.
പലിശയിനത്തില്‍ തന്നെ ഇവര്‍ മാസത്തില്‍ ലക്ഷങ്ങളാണ് സബാധിക്കുന്നത്. ഇവരുടെ ശല്ല്യം സഹിക്കാതെ രണ്ടുമാസം മുമ്പ് നാട്ടുകാര്‍ ഇവരെ പരസ്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. പനമരം ടൗണില്‍ നിന്നും മീറ്റുകള്‍ അകലെ പനമരം കിഞ്ഞീക്കടവ് പ്രദേശത്ത് ക്വട്ടേഴ്‌സില്‍ താമസിച്ച് കൊള്ളപലിശയ്ക്ക് പണം കടംകൊടുക്കുന്നത് ഒരുസ്ത്രീയാണ്.
10000 രൂപമുതല്‍ 50000 രൂപവരെയാണ് ഇവര്‍ വട്ടിക്ക്‌കൊടുക്കുന്നത്. 10000 ത്തിന് ദിവസം 4000 രൂപയാണ് ഇവര്‍ വാങ്ങുന്നത്രെ. ഇവരെ സഹായിക്കാന്‍ ചില ജനപ്രതിനിധികളും, ഓട്ടോകാരുമുണ്ടെന്നാണ് കരുതുന്നത്. ആറാംമൈലിലെ മധ്യവയസ്‌ക്കന്‍ ലക്ഷങ്ങള്‍ പനമരത്ത് വട്ടിക്ക് കൊടുത്തിട്ടുണ്ട്. വന്‍പലിശയാണ് ഇയാള്‍ ഈടാക്കുന്നത്. 90 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയും കൊള്ളപലിശക്ക് പണംകടം കൊടുത്ത് പേരെടുത്തിട്ടുണ്ട്.
നടവയല്‍ നെല്ലിയമ്പം സ്വദേശിയായ ഒരു കര്‍ഷകന്‍ അഞ്ചുകുന്ന് സ്വദേശിയായൊരു വ്യക്തിയില്‍ നിന്നും പണം കടം വാങ്ങി പലിശയും മുതലും ചേര്‍ത്ത് ഭീമമായ സംഖ്യതിരിച്ച് കൊടുത്തിട്ടും വട്ടിക്കാരന്റെ കടംതീര്‍ന്നിട്ടില്ലെന്ന് പറഞ്ഞ് കര്‍ഷകന്റെ എഗ്രിമെന്റ് കൊടുത്ത സ്ഥലം കൈവശപ്പെടുത്തി. തുടര്‍ന്ന് കര്‍ഷകന്‍ ഗതികെട്ട് അഞ്ചുകുന്ന് സ്വദേശിയുടെ കൃഷിയിടത്തില്‍ പുരകെട്ടി താമസമാക്കിയതായും അറിയുന്നു. രാഷ്ര്ടീയപാര്‍ട്ടികള്‍ ഇയാള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ഇതിനെതിരെ മുഖംതിരിക്കുന്നത് പലിശകാര്‍ക്ക് വളരാന്‍ അവസരമൊരുക്കി കൊടുക്കുമെന്നാണ് ആക്ഷേപം.

---- facebook comment plugin here -----

Latest