കെ.എസ്.ആര്‍.ടി.സി. പണിമുടക്ക് തുടങ്ങി; സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Posted on: March 1, 2014 7:41 am | Last updated: March 2, 2014 at 2:48 pm
SHARE

ksrtcതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. കോര്‍പ്പറേഷനിലെ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എല്ലാ തൊഴിലാളി സംഘടനകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാത്കൃത അന്തസ്സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ശനിയാഴ്ച രാത്രി 12 വരെയാണ് സമരം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ദിവസം സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ ജീവനക്കാര്‍ക്ക് യാതൊരുവിധ അവധിയും അനുവദിക്കുന്നതല്ല.