സുന്നി കോര്‍ഡിനേഷന്‍ സമര സമിതി എസ് പി ഓഫീസ് മാര്‍ച്ച് ഈ മാസം ആറിന്‌

Posted on: March 1, 2014 7:27 am | Last updated: March 1, 2014 at 7:27 am
SHARE

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ 2013 നവംബര്‍ 20ന് രാത്രി ഒമ്പതിന് ഒളിച്ചിരുന്ന് അക്രമിച്ച് അതിക്രൂരമായി രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ വിഘടിത ലീഗ്-ഗുണ്ടകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ ഏകപക്ഷീയ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചും കൊലക്കേസിലെ പ്രതികള്‍ക്ക് നാട്ടിലൂടെ സൈ്വരവിഹാരം നടത്താന്‍ സഹായിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും പാലക്കാട് സുന്നി കോഡിനേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ഈ മാസം ആറിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ പള്ളത്ത് വീട്ടില്‍ ഹംസയും നുറൂദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ട് മൂന്നര മാസമായിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്ത പോലീസ് നിഷ്‌ക്രിയത്തില്‍ പ്രതിഷേധിച്ച് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നിട്ട് മൂന്നര മാസം കഴിഞ്ഞിട്ടും നിയമം നടപ്പിലാക്കേണ്ട പോലീസിനെ നിര്‍വീര്യമാക്കുകയും പിടിക്കപ്പെട്ട പ്രതികളെ ദുര്‍ബല വകുപ്പുകള്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ പഴുതുകളൊരുക്കിയ അന്വേഷണ സംഘത്തിന്റെ ഏകപക്ഷീയ നിലപാടാണ് സുന്നി സംഘടനകളെ പ്രത്യക്ഷ സമരത്തിലേക്ക് ഇറക്കിയത്.
ഇതുസംബന്ധമായി പാലക്കാട് ജാമിയ ഹസനിയ്യയില്‍ കൂടിയ സംയുക്ത സമരസമിതി യോഗത്തില്‍ സമര സമിതി ചെയര്‍മാന്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എം വി സിദ്ദീഖ് സഖാഫി, നൂര്‍മുഹമ്മദ് ഹാജി, നാസര്‍ സഖാഫി, അശ്‌റഫ് മമ്പാട്, പി കെ ലത്തീഫ്, അബൂബക്കര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, പി സി അശ്‌റഫ് സഖാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.