എസ് വൈ എസ് പ്രൊഫണല്‍ മീറ്റ് മാര്‍ച്ച് എട്ടിന്‌

Posted on: March 1, 2014 7:26 am | Last updated: March 1, 2014 at 7:26 am
SHARE

പാലക്കാട്: യൗവനം നാടിനെ നിര്‍മിക്കുന്നുവെന്ന പ്രമേയത്തില്‍ മിഷന്‍ 2014 ന്റെ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ മീറ്റ് എട്ടിന്(ശനിയാഴ്ച) രാവിലെപത്തിന് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടിന് സമീപം വാലിപ്പറമ്പ് റോഡിലെ ഗ്രേറ്റ് വേ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ എസ് വൈ എ്‌സ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. അഭ്യസ്ത ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്ന മീറ്റില്‍ ദഅ്‌വത്തിന്റെ സാധ്യതകള്‍, സമൂഹവും ബാധ്യതകളും എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന നേതക്കാളും പ്രമുഖ നേതാക്കളും ചര്‍ച്ചക്ക് നേതൃത്വം നല്‍കും. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അധ്യക്ഷത വഹിച്ചു.
എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി, ടി അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍, സു ലൈമാന്‍ ചുണ്ടമ്പറ്റ, അശറഫ് മമ്പാട്. എം എ നാസര്‍ സഖാഫി, അലിയാര്‍ മാസ്റ്റര്‍ പങ്കെടുത്തു