ഏഷ്യാകപ്പ്: ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

Posted on: February 27, 2014 7:37 am | Last updated: February 27, 2014 at 7:37 am

kohli-out_2201getty_630_338x225ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആറു പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. 136 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. 73 റണ്‍സെടുത്ത് അജിങ്ക്യ രഹാനെ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റിന് 279 റണ്‍സാണ് എടുത്തു. ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിമിന്റെ സെഞ്ചുറിയും അനമുളിന്റെ അര്‍ധസെഞ്ചുറിയുമാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏകദിന കരിയറില്‍ മുഷ്ഫിക്കറിന്റെ രണ്ടാം സെഞ്ചുറിയാണിത്.

ഇന്ത്യയ്ക്കായി പേസര്‍ മുഹമ്മദ് ഷാമി നാലുവിക്കറ്റ് വീഴ്ത്തി. 77 റണ്‍സെടുത്ത അനമുളിന്റെ വിക്കറ്റ് ആരോണിന് ലഭിച്ചു. 117റണ്‍സെടുത്ത മുഷ്ഫിക്കറിനെയും ഏഴു റണ്‍സെടുത്ത ഷംസൂര്‍ റഹ്മാനെയും 14റണ്‍സെടുത്ത നയിമിനെയും, മുഹമ്മദ് ഷാമിയാണ് പുറത്താക്കിയത്. . മുഹമ്മദ് ഷാമിക്ക് നാലുവിക്കറ്റ് ലഭിച്ചു.