ഫഌഷില്ലാത്ത ക്യാമറകള്‍ 3,167 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

Posted on: February 26, 2014 8:02 pm | Last updated: February 26, 2014 at 9:04 pm

അബുദാബി: അബുദാബി തെരുവുകളില്‍ സ്ഥാപിച്ച ഫഌഷില്ലാത്ത ക്യാമറകള്‍ ഉയര്‍ന്ന കാര്യക്ഷമത ഉള്ളവയാണെന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഖലീഫാ മുഹമ്മദ് അല്‍ ഖൈലി അറിയിച്ചു.
കഴിഞ്ഞ മാസം 3,167 നിയമ ലംഘനങ്ങള്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ വഴി കണ്ടെത്തി. ചുകപ്പ് സിഗ്‌നല്‍ മറികടക്കുന്നത് രേഖപ്പെടുത്താന്‍ ഇത്തരം ക്യാമറകള്‍ക്ക് പ്രത്യേക വിരുതുണ്ട്. അതിവേഗതയിലാണെങ്കിലും വാഹന നമ്പര്‍ പിടിച്ചെടുക്കും.
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍ 150 ഓളം ക്യമാറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കേണല്‍ ഖലീഫ അറിയിച്ചു. ചുവപ്പു സിഗ്‌നല്‍ മറികടന്നാല്‍ 800 ദിര്‍ഹവും എട്ട് ട്രാഫിക് പോയിന്റുമാണ് പിഴ 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.