Connect with us

Kerala

എം ജി സര്‍വകലാശാല വി സിയെ നീക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എ വി ജോര്‍ജിനെ പുറത്താക്കാമെന്നു ഗവണര്‍ക്ക് നിയമോപദേശം. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വൈകാതെ തീരുമാനമെടുത്തേക്കും. വി സിക്കെതിരായ അഡീ ചീഫ് സെക്രട്ടറിയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണ്.

1968ലെയും 1999ലെയും സമാനമായ കേസുകള്‍ പരിഗണിച്ചാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. 68ല്‍ കുരുക്ഷേത്ര സര്‍വകലാശാല വൈസ് ചാന്‍സലറുടേയും 99ല്‍ കര്‍ണാടക സര്‍വകലാശാല വൈസ് ചാന്‍സിലറുടേയും കാര്യത്തിലെ സുപ്രീംകോടതി നിലപാട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനത്തിന് അധികാരമുള്ള ഗവര്‍ണര്‍ക്ക് വി സിയെ നീക്കുന്നതിനും അധികാരമുണ്ട്. ഇതില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

 

Latest