Connect with us

Kozhikode

കുപ്പിവള പ്രകാശിതമായി

Published

|

Last Updated

kuppivala photoവിദ്യാര്‍ത്ഥിനികളുടെ കരവിരുതില്‍ കുപ്പിവള പ്രകാശിതമായി. കാരന്തൂര്‍ മര്‍കസ് ഗേള്‍സ്ഹയര്‍സക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് കുപ്പിവള മാഗസിന്‍ പുറത്തിറക്കിയത്. കാലാലയാനുഭവക്കുറിപ്പുകള്‍, അധ്യാപനത്തിലെ മികവുകള്‍ സ്‌കൂളിലേക്കുള്ള യാത്രകള്‍ കഥകളായും കവിതകളായും നോവലുകളായും കുപ്പിവളയില്‍ അടയാളുപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലേഖനങ്ങള്‍, പഠനരസതന്ത്രം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകള്‍ ആനുകാലിക ചര്‍ച്ചകള്‍ കുപ്പിവളയിലുണ്ട്.

വിദ്യാര്‍ത്ഥിനികളുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും കൂട്ടായ്മയില്‍ തയ്യാറാക്കിയ കുപ്പിവള കോഴിക്കോട് എച്ച്.എസ്.ഇ. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി എന്‍.എസ്. സുമം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സീനത്തിന് നല്‍കി പ്രകാശനം ചെയ്തു. സെഷനില്‍ പ്രിന്‍സിപ്പള്‍ ടി.പി.അബ്ദുസ്സമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജി.അബൂബക്കര്‍ സാഹിബ്, ടി.പി.അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മര്‍കസ് എ.ജി.എം. ഉനൈസ് കല്‍പകഞ്ചേരി, ഇ.വി. അബ്ദുറഹ്മാന്‍, ഒ.അബ്ദുന്നാസര്‍, നജ്മുദ്ദീന്‍ പി.എ., ഹബീബ വി.ബി. ആശംസയര്‍പ്പിച്ചു. സി.കെ.അഷറഫ് സ്വാഗതവും റിയ എസ്.എ.നന്ദിയും പറഞ്ഞു.

 

 

Latest