Connect with us

Gulf

അല്‍ ബറാഹ ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്വീകരിക്കും

Published

|

Last Updated

ദുബൈ: ഈ വര്‍ഷം പകുതിക്കു ശേഷം ദേര ബറാഹ ആശുപത്രിയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്വീകരിച്ചു തുടങ്ങും. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മറ്റു ആശുപത്രികളിലും വൈകാതെ തന്നെ ഇന്‍ഷ്വറന്‍സ് സ്വീകരിക്കും. അല്‍ ബറാഹ ആശുപത്രി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ ഖദീം പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.
ചികിത്സക്കെത്തുന്ന രോഗികളുടെ ആശുപത്രി ചിലവുകള്‍ നേരിട്ട് പണമായി സ്വീകരിക്കുന്നതിനു പകരം മന്ത്രാലയവുമായി ബന്ധം സ്ഥാപിച്ച് ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളിലൂടെ പണം ഈടാക്കുക എന്നതാണ് ഈ രീതി. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന ഇന്‍ഷ്വറന്‍സ് കാര്‍ഡ് മുഖേനയാണ് ചികിത്സാ ചെലവുകള്‍ ആശുപത്രി ഈടാക്കുക.
വരുന്ന ജൂണിന് ശേഷമാണ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ദേര അല്‍ ബറാഹ ആശുപത്രിയില്‍ സ്വീകരിച്ചു തുടങ്ങുക. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ആദ്യമായി ഇന്‍ഷ്വറന്‍സ് കാര്‍ഡ് സ്വീകരിക്കുന്നത് അല്‍ ബറാഹ ആശുപത്രിയിലാണ്.
ഇക്കാര്യത്തില്‍ പരിചയമുള്ള സ്ഥാപനവുമായി ആരോഗ്യ മന്ത്രാലയം കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും സ്ഥാപനത്തിന്റെ ഉത്തരവാദിത്വം.

---- facebook comment plugin here -----

Latest