Connect with us

National

ദയാവധം: അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ചിന് വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ദയാവധം സംബന്ധിച്ച ഹരജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഹരജി ഭരണ ഘടാനാ ബെഞ്ചിന് വിട്ടു. ദയാവധം നിയമ വിധേയമാക്കണം എന്നാവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടന സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അതിനാല്‍ തീരുമാനമെടുക്കേണ്ടത് ഭരണഘടനാ ബെഞ്ചാണ് തീരുമാനാമെടുക്കേണ്ടത് എന്നായിരുന്നു സുപ്രീംകോടതി നിലപാട്.

ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഇത്തരം സാഹചര്യങ്ങളില്‍ മരിക്കാനുള്ള അവകാശമായി കണക്കാക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നരകയാതന അനുഭവിക്കുന്ന രോഗികളെ കൃത്രിമ മാര്‍ഗങ്ങളിലൂടെ ജീവന്‍ നിലനിര്‍ത്തുന്നത് ക്രൂരതയാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. അതേസമയം ദയാവധം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലാത്തിനാല്‍ അനുവദിക്കാനാവില്ലെന്നാണ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ദയാവധം അനുവദിക്കുന്നത് ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാകും. ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യമെന്നും അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

 

 

 

 

 

---- facebook comment plugin here -----

Latest