Connect with us

Malappuram

മന്ത്രിമാര്‍ക്ക് ഭീമഹര്‍ജി നല്‍കി: മമ്പുറംമഖാം പരിസരത്ത് പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണം

Published

|

Last Updated

തിരൂരങ്ങാടി: മമ്പുറം മഖാം പരിസരത്തെ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭീമഹര്‍ജി.
മമ്പുറം ജനകീയസംരക്ഷണ സമിതിയാണ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവിതങ്ങളുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ഇവിടെ ദിനംപ്രതി ജാതിമത ഭേതമന്യേ ആയിരക്കണക്കായ തീര്‍ഥാടകരാണ് എത്താറുള്ളത്. എന്നാല്‍ ദര്‍ഗസ്ഥിതിചെയ്യുന്ന മമ്പുറത്തും പരിസരത്തും ക്രിമിനലുകളും കൊലപാതകപ്രതികളും കഞ്ചാവ് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളുമെല്ലാം ഈപരിസരത്ത് ക്യാമ്പ് ചെയ്യുന്നത് ഇവിടെ അടിക്കടി പലവിധപ്രശ്‌നങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നു.
ഏതാനും ദിവസം മുമ്പ് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്തഒരു വയോധികളുടെ ഖബര്‍ കുഴിച്ച് തുറന്നിടുകയും മൃതദേഹത്തോട് വളരെ ക്രൂരത കാട്ടുകയും ചെയ്തസംഭവം ഉണ്ടായി. രാത്രിയായാല്‍ ഇരുട്ടിന്റെ മറവില്‍ ഇവിടെ എല്ലാവിധ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നു. മണല്‍മാഫിയ നിര്‍ലോഭം അഴിഞ്ഞാടുന്ന പ്രദേശംകൂടിയാണ്. ഇതിന് അറുതിവരുത്താന്‍ മമ്പുറം മഖാം പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, മലപ്പുറം ഡി വൈ എസ് പി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കും ഹര്‍ജി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest