Connect with us

National

കടല്‍ക്കൊല: സുവ ഒഴിവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമപ്രകാരമുള്ള കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുവ ഒഴിവാക്കിയതോടെ എന്‍ ഐ എക്ക് കുറ്റപത്രം നല്‍കാന്‍ സാധിക്കില്ലെന്ന് ഇറ്റലി വാദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഇറ്റലിയുടെയും വാദം സുപ്രീംകോടതി കേള്‍ക്കും. അതേസമയം സുവ ഒഴിവാക്കിയതിനെ കേരളം എതിര്‍ത്തു. കേരള പോലീസ് എടുത്ത കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുത്തതാണെന്നും കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേരളത്തിന്റെ വാദം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

സുവ ഒഴിവാക്കിയാല്‍ എന്‍ ഐ എ കുറ്റപത്രം പാടില്ലെന്ന് എന്തടിസ്ഥാനത്തിലാണ് ഇറ്റലി പറഞ്ഞതെന്ന് കോടതി ചോദിച്ചു. എന്‍ ഐ എ അന്വേഷണത്തിന് തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Latest