Connect with us

Idukki

ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ചോദിക്കുന്നത് അധാര്‍മികമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തൊടുപുഴ: ഇടുക്കി സീറ്റ് സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജിനും ഇടുക്കി ബിഷപ്പിനും എതിരെ പി സി ജോര്‍ജ്. തോറ്റ ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി ജയിച്ച പി ടി തോമസിന്റെ സീറ്റ് ചോദിച്ചുവാങ്ങുന്നത് അധാര്‍മികമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനായി വാദിച്ച് ഇടുക്കി ബിഷപ്പ് സ്വന്തം വില കളഞ്ഞു. പി ടി തോമസ് ഇടുക്കിയില്‍ ജയിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. വാഗമണ്ണില്‍ ഒരാഴ്ച മുമ്പ് നടന്ന ഒരു പൊതുയോഗത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ഇടുക്കി സീറ്റിനായി കേരളാകോണ്‍ഗ്രസ് ആവത് ശ്രമിക്കുമ്പോഴാണ് പാര്‍ട്ടി വൈസ് ചെയര്‍മാനായ പി സി ജോര്‍ജ് ഇതിനെതിരായി പ്രസ്താവനയിറക്കുന്നത്. പി ടി തോമസ് ഇടുക്കിയില്‍ ജയിക്കില്ലെന്നും തോമസ് തൃശൂരില്‍ മത്സരിക്കുകയാണ് നല്ലതെന്നും പി സി ജോര്‍ജ് പറഞ്ഞു.