Connect with us

Ongoing News

തന്റെ ആശ്രമം തുറന്ന പുസ്തകമെന്ന് അമൃതാനന്ദമയി

Published

|

Last Updated

പാലക്കാട്: തനിക്കെതിരെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. തന്റെ ആശ്രമം ഒരു തുറന്ന പുസ്തകമാണെന്ന് അമൃതാനന്ദമയി പറഞ്ഞു. വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പലരും പലതും പറയും. എല്ലാം മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണ് താന്‍. എല്ലാ വര്‍ഷവും ആശ്രമത്തിന്റെ കണക്കുകള്‍ അധികൃതരെ ബോധിപ്പിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. പാലക്കാട് ബ്രഹ്മസ്ഥാന ഉത്സവത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി.

മക്കളുടെ തന്റെ അനുയായികളുടെ ത്യാഗവും സമര്‍പ്പണ മനോഭാവവുമാണ് മഠത്തിന്റെ സേവന മനേഭാവത്തിന് പിന്നില്‍. എല്ലാവരും ആത്മാര്‍ത്ഥമായാണ് പ്രയത്‌നിക്കുന്നത്. ആരൊക്കെയോ മതവികാരമിളക്കിവിടാനുള്ള ശ്രമത്തിലാണെന്നും അമൃതാനന്ദമയി പറഞ്ഞു. ഇതാദ്യമായാണ് അമൃതാനന്ദമയി തനിക്കും ആശ്രമത്തിനും എതിരെയുണ്ടായ ആരോപണത്തിന് മറുപടി പറയുന്നത്.