Connect with us

International

ഒബാമയും ദലൈലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്രാ തലത്തില്‍ ആദരിക്കപ്പെടുന്ന മത സാംസ്‌കാരിക നേതാവായ ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് കൈറ്റലിന്‍ ഹൈഡന്‍ പറഞ്ഞു.
2010ലും 20111ലും ഒബാമ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ,കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ അമേരിക്കയില്‍ അധികാരത്തിലിരുന്ന പ്രസിഡന്റുമാരും തിബറ്റന്‍ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടിച്ചേരണമെന്നോ സ്വതന്ത്രമാകണമെന്നോ ആവശ്യപ്പെടാതെ തിബറ്റ് ചൈനയുടെ ഭാഗമാണെന്നുള്ള ദലൈ ലാമായുടെ മധ്യ വഴിയെ അമേരിക്ക പിന്തുണക്കുന്നതായി ഹൈഡന്‍ പറഞ്ഞു. തിബറ്റന്‍ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്താങ്ങുന്നില്ല.
ചൈനയിലെ മനുഷ്യാവകാശത്തേയും മത സ്വാതന്ത്ര്യത്തേയും തങ്ങള്‍ പിന്തുണക്കുകയാണെന്നും അവര്‍ പറഞ്ഞു. ചൈനയിലെ തിബറ്റന്‍ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഇത് ഒഴിവാക്കാന്‍ ലാമയുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ മുന്‍ധാരണകളില്ലാതെ ചൈന ചര്‍ച്ച നടത്തണമെന്നാണ് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെടുന്നതെന്ന് ഹൈഡന്‍ പറഞ്ഞു.
മുതലാളിത്ത വ്യവസായിയെ ക്കുറിച്ച് തനിക്ക് കൂടുതല്‍ ബഹുമാനം തോന്നുന്നുവെന്ന് വാഷിംഗ്ടണില്‍ സംസാരിക്കവെ ലാമ പറഞ്ഞു. മുതലാളിത്തമെന്നത് പണം ഉണ്ടാക്കുന്നതും പരമാവധി മുതലെടുക്കലുമാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.