Connect with us

Malappuram

മിസ്‌കോള്‍ പ്രണയം; യുവതിയും യുവാവും അറസ്റ്റില്‍

Published

|

Last Updated

തേഞ്ഞിപ്പലം: മിസ്‌കോളിലൂടെ പ്രണയിച്ച് ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുത്ത യുവതിയെയും യുവാവിനെയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റുചെയ്തു.
മലപ്പുറം മേല്‍മുറി അബ്ദുല്‍ കബീര്‍ (30), പത്തനംതിട്ട കോന്നി നാടുകാണി കോളനിയിലെ റശീദ (28), എന്നിവരെ മലപ്പുറത്ത് വെച്ച് തേഞ്ഞിപ്പലം എസ്‌ഐ. പി മനോഹരന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
റശീദ മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്തുവരികയാണ്. പള്ളിക്കല്‍ ബസാറിലെ യുവാവിനെ മിസ്‌കോളിലൂടെ തുടര്‍ച്ചയായി ബന്ധപ്പെട്ട് പരിചയപ്പെട്ടു. തുടര്‍ന്ന് ഒരു യാത്രക്കായി ക്ഷണിക്കുകയും വണ്ടിയുമായി എത്തിയ യുവാവുമായി കാറില്‍ കോഴിക്കോട് ടൗണില്‍ ഏറെ നേരം കറങ്ങിയ ശേഷം യുവതി വഴിയില്‍ ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് റാശിദയുടെ കൂടെയുണ്ടായിരുന്ന അബ്ദുല്‍കബീര്‍ പള്ളിക്കല്‍ ബസാറിലെ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് അഞ്ചുലക്ഷം എന്നത് 20000 രൂപയാക്കി നല്‍കി.
പള്ളിക്കലിലെ യുവാവ് തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി പ്രതികളെ മലപ്പുറത്ത് നിന്നും പിടികൂടുകയായിരുന്നു. ഇവരെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.