Connect with us

Palakkad

കുടിവെള്ള വിതരണ പദ്ധതി പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്‌

Published

|

Last Updated

കൊല്ലങ്കോട്: മീങ്കര ഡാം ജലനിരപ്പ് അടിത്തട്ടില്‍; മീങ്കര കുടിവെള്ള വിതരണ പദ്ധതി പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്.
ഡാമില്‍ ഇന്നലത്തെ ജലനിരപ്പു പ്രകാരം 18.—2 അടി വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതു 19.4 അടിയായിരുന്നു. മുതലമട,കൊല്ലങ്കോട്,വടവന്നൂര്‍,എലവഞ്ചേരി പഞ്ചായത്തുകളിലേക്കായി ഒരു ദിവസത്തേക്കു 4.5 മില്യണ്‍ ലീറ്റര്‍ കുടിവെള്ളം ചിക്കണാംപാറ, വട്ടെക്കാട് ജല സംഭരണികളില്‍ ആവശ്യമാണ്. ഇതിനായി ഒരു മാസത്തേക്ക് ഒരു അടി വെള്ളമാണു ആവശ്യമായി വരുകയെന്നു ജല അതോറിറ്റി അധികൃതര്‍ പറയുന്നു.—39 അടി സംഭരണ ശേഷിയുള്ള മീങ്കര ഡാമില്‍ 16 അടി വെള്ളം ഡാമിന്റെ നില നില്‍പ്പിനു ആവശ്യമാണ്.
ഫെബ്രുവരി പകുതി പിന്നിടുമ്പോഴെക്കും ജലനിരപ്പ് 18 അടിയിലെത്തിയതു വരാനിരിക്കുന്ന വലിയ കുടിവെള്ള ക്ഷാമത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു അധികൃതര്‍ തന്നെ അടക്കം പറയുന്നു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനു മൂന്നു അടി വെള്ളമെങ്കിലും വേണമെന്നാണു ജല അതോറിറ്റി പറയുന്നത്. നിലവില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോറിനു ഒരടി മുകളിലാണു വെള്ളം നില്‍ക്കുന്നത്.
വരും ദിവസങ്ങളില്‍ വേനല്‍ കനക്കുന്നതോടെ മോട്ടോര്‍ കൂടുതല്‍ താഴ്ത്തിവച്ചു വെള്ളം പമ്പ് ചെയ്യേണ്ട സ്ഥിതി വരും. ഡാമിലെ ചെളിയുടെ കണക്ക് വകുപ്പുകള്‍ക്കു കൃത്യമായി അറിയാത്തതിനാല്‍ യഥാര്‍ഥ ജലത്തിന്റെ കണക്കും അവ്യക്തമാണ്. വെള്ളം അടിത്തട്ടിലേക്കു പോവും തോറും കുടിവെള്ളം പച്ച നിറത്തിലും മലിനപ്പെട്ടതും ആവും എന്നതാണു മുന്‍കാല അനുഭവം.
വിവിധ സ്ഥലങ്ങളില്‍ മീങ്കര കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പു പൊട്ടി കുടിവെള്ളം പാഴാവുന്നതു തടയാന്‍ ജല അതോറിറ്റിയുടെ ‘ഭാഗത്തു നിന്നും നടപടിയില്ലാത്തതു കുടിവെള്ള വിതരണത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

Latest