Connect with us

National

രാജീവ് വധക്കേസ് പ്രതികളെ വെറുതെ വിടുന്നതിനെതിരെ രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വെറുതെവിടാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതിക്ഷിക്കേണ്ടതെന്ന് രാഹുല്‍ ചോദിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വധശിക്ഷക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Latest