Connect with us

Palakkad

മണല്‍ കടത്തിയ കാറുകള്‍ അപകടത്തില്‍പെട്ടു; മണല്‍ മാഫിയ സംഘങ്ങള്‍ രക്ഷപ്പെട്ടു

Published

|

Last Updated

കൂറ്റനാട്: മണല്‍ കടത്തിയ മാരുതികാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് മണല്‍ മാഫിയ സംഘങ്ങള്‍ ഓടി രക്ഷപ്പെട്ടു.ആനക്കര കുമ്പിടി റോഡില്‍ പന്നിയൂര്‍ സ്റ്റോപ്പിന് സമീപം വെച്ച് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ആനക്കര ഭാഗത്തേക്ക് വരുകയായിരുന്ന മാരുതികാറില്‍ കുമ്പിടി ഭാഗത്തുനിന്നും മണല്‍ കയറ്റി വന്ന മാരുതി കാറുകളില്‍ ഒന്ന് ഇടിക്കുകയായിരുന്നു.ഇതിന് പിറകില്‍ മണലുമായി വന്ന മറ്റൊരു മാരുതികാറും ഇടിച്ച് റോഡിന്റെ സൈഡിലേക്ക് നിയന്ത്രണം വിട്ട് തെന്നി. മാരുതികാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് മണല്‍ കയറ്റി വന്ന രണ്ട് മാരുതികാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുളള മണല്‍ മാഫിയാ സംഘം ഓടി രക്ഷപ്പടുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പട്ടാമ്പി ഡെപ്പ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍, ചാലിശ്ശേരി പോലീസ് എന്നിവര്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
മണല്‍ കൊള്ള സംശയിക്കപ്പെടാതിരിക്കാന്‍ മണല്‍ മാഫിയ കണ്ടെത്തിയ പുതിയ രീതിയാണ് കാറുകളിലുള്ള മണല്‍ കടത്ത്.

Latest