കഷണ്ടിക്കു മരുന്നെന്ന വ്യാജേന യുവാക്കളുടെ പണം തട്ടി

Posted on: February 18, 2014 7:53 pm | Last updated: February 18, 2014 at 7:53 pm

hair lessഷാര്‍ജ: കഷണ്ടി മാറാന്‍ വ്യാജ മരുന്ന് നല്‍കി രണ്ടംഗ സംഘം മലയാളികളുടെ പണം തട്ടിയതായി പരാതി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ ജോബിന്‍ വര്‍ഗീസ്, ബന്ധു എന്നിവരുടെ പണമാണ് തട്ടിയത്. കഴിഞ്ഞ ദിവസം റോളയിലാണ് സംഭവം.
ജോബിനും ബന്ധുവും കാര്‍ പാര്‍ക്ക് ചെയ്ത റോള മാളിനുള്ളില്‍ പ്രവേശിക്കവേ, ഒരാള്‍ സമീപമെത്തി കഷണ്ടിക്ക് മരുന്നുണ്ടെന്ന് പറഞ്ഞ് ഒരു കടയിലേക്ക് ക്ഷണിച്ചു. അവിടെ നിന്നും ഒരുതരം എണ്ണ നല്‍കി. ശേഷം മറ്റൊരു കടയിലേക്കു കൂട്ടിക്കൊണ്ടു പോയി രണ്ട് പാക്കറ്റ് വെളുത്ത പൊടി നല്‍കി. എണ്ണയില്‍ പൊടി ചേര്‍ത്ത ശേഷം ഉപയോഗിക്കേണ്ട ക്രമം വിവരിച്ചു നല്‍കുകയും പണം ഈടാക്കുകയുമായിരുന്നുവത്രെ. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ മരുന്നാണെന്ന് വ്യക്തമായതെന്ന് ജോളിന്‍ പറഞ്ഞു.