താജുല്‍ ഉലമ അനുസ്മരണ സമ്മേളനം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Posted on: February 18, 2014 12:02 am | Last updated: February 17, 2014 at 11:41 pm

ullal 2മലപ്പുറം: താജുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തിന് മലപ്പുറം കിഴക്കേതലയിലെ നഗരിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ഇസ്‌ലാമിക പണ്ഡിതന്‍മാരും നേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.