Connect with us

Gulf

ആര്‍ എസ്സി ദമ്മാം സോണ്‍ ജനറല്‍കണ്‍വീനര്‍ അഹ്മദ് അലി കോഡൂരിന് യാത്രയയപ്പ് നല്‍കി

Published

|

Last Updated

ദമ്മാം: സര്‍ക്കാര്‍ ജോലിയാവശ്യാര്‍ത്ഥം പ്രവാസംമതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ആര്‍ എസ് സി. ദമ്മാം സോണ്‍ ജനറല്‍കണ്‍വീനര്‍ അഹ്മദ് അലി കോഡൂരിന് ദമ്മാം രിസാലസ്റ്റഡിസര്‍ക്കിള്‍(ആര്‍.എസ്.സി), കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ്ഇന്ത്യ(ഐ.സി.എഫ്) എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സോണ്‍ വൈസ് ചെയര്‍മാന്‍ ശഫീഖ് ജൗഹരികൊല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ്അബ്ദുല്‍ലത്വീഫ്അഹ്‌സനി വയനാട്ഔപചാരികമായിഉദ്ഘാടനം ചെയ്തു. സഫ്‌വാന്‍ തോട്ടടഫെയര്‍വെല്‍ ഗാനമാലപിച്ചു.അന്‍വര്‍ കളറോട്(ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ ജനറല്‍സെക്രട്ടറി), മഹ്മൂദ്‌സഖാഫികുറ്റിക്കാട്ടൂര്‍ (ആര്‍.എസ്.സി. നാഷണല്‍ട്രൈനിംഗ്‌സമിതി), ഉമറുല്‍ ഫാറൂഖ് (കെ.സി.എഫ്), മുഹമ്മദ് ഇഖ്ബാല്‍വെളിയങ്കോട് (ആര്‍.എസ്.സി. നാഷണല്‍ജോബ്‌സെല്‍കോര്‍ഡിനേറ്റര്‍), മുഹമ്മദ് സലീംഓലപ്പീടിക(ആര്‍.എസ്.സി. നാഷണല്‍രിസാലകണ്‍വീനര്‍), അബ്ദുല്‍റഹ്മാന്‍ പുത്തനത്താണി (ഐ.സി.എഫ്അമാംറ), സൈതലവി പട്ടാമ്പി (റൂംമെയ്റ്റ്) , ബഷീര്‍ പേരാമ്പ്ര (ഐ.സി.എഫ്ദവാസിര്‍യൂണിറ്റ്), മൊയ്തുമുസ്‌ലിയാര്‍ആറുവാള്‍ (ഐ.സി.എഫ്ദവാസിര്‍സര്‍ക്കിള്‍), നജീം മന്നാനി ആലപ്പുഴ(ആര്‍.എസ്.സി. അല്‍ റബീഅ്‌സെക്ടര്‍), മുഹമ്മദ് സ്വാദിഖ് അല്‍ ജഫനി (ആര്‍.എസ്.സി. അദാമസെക്ടര്‍), സവാദ്അസ്‌ലമിആറാട്ടുപുഴ (ആര്‍.എസ്.സി. മദീനത്തുല്‍ ഉമ്മാല്‍ സെക്ടര്‍), ഇസ്മായില്‍മുസ്‌ലിയാര്‍ (ആര്‍.എസ്.സി. ടൊയോട്ട സെക്ടര്‍),സലീം പാലച്ചിറ (ഐ.സി.എഫ് നാഷണല്‍ സാന്ത്വനം കണ്‍വീനര്‍), അഹ്മദ്‌തോട്ടട(ഐ.സി.എഫ്‌സര്‍ക്കിള്‍ ജന.സെക്രട്ടറി) , സൈദ്‌സഖാഫി (ദാമ്മം ദാഇ), മുഹമ്മദ് അബ്ദുല്‍ബാരി നദ്‌വി (ആര്‍.എസ്.സി. സൗദി നാഷണല്‍വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.വ്യക്തി പ്രഭാവംകൊണ്ടും സംഘടനാ പാടവം കൊണ്ടും മാതൃകയായ അഹ്മദലി പുതിയതലമുറക്ക്പാഠമാണെന്നും കുറഞ്ഞ കാലംകൊണ്ടഅദ്ദേഹം നേടിയെടുത്ത ജനസമ്മതി അസൂയാവഹമാണെന്നും യാതയയപ്പ് സംഗമത്തില്‍സംബന്ധിച്ചവര്‍ പരഞ്ഞു. ആര്‍ എസ് സി ദമ്മാം സോണ്‍, ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍, ആര്‍ എസ് സി. അദാമ, അല്‍ റബീഅ്, മദീനത്തുല്‍ ഉമ്മാല്‍, ടൊയോട്ട സെക്ടറുകള്‍, ആര്‍ എസ് സി.-ഐ സി എഫ് അമാംറ യൂണിറ്റ് എന്നീ കമ്മിറ്റികള്‍ ഉപഹാരങ്ങള്‍ നല്‍കി. കെ സി എഫ്കമ്മിറ്റി അഹ്മദ് അലിയെ ഷാളണിയിച്ചു.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട സോണ്‍ ജനറല്‍ കണ്‍വീനര്‍ ജഅ്ഫര്‍ സ്വാദിഖ് തൃശൂര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു.

 

Latest