Connect with us

Thrissur

മാള സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്ത്

Published

|

Last Updated

മാള: ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഷജീന മജീദ് പ്രഖ്യാപനം നടത്തി. പ്രസിഡന്റ് ഇന്ദിര ശിവരാമന്‍ അധ്യക്ഷത വഹിച്ചു.
പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 927 പുതിയ അപേക്ഷകള്‍ നാല്‍പ്പത് ദിവസത്തിനുള്ളില്‍ തീര്‍പ്പുകല്‍പ്പിച്ചു . 800 പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്ന മാള ഗ്രാമപഞ്ചായത്തില്‍ മൂന്ന് വര്‍ഷംകൊണ്ട് പെന്‍ഷന്‍ കാരുട എണ്ണം 3,314 ആയി വര്‍ധിച്ചു.
പഞ്ചായത്തില്‍ നിലവില്‍ 842 കര്‍ഷകത്തൊഴിലാളി പെന്‍ഷനും 1006 വാര്‍ധക്യകാല പെന്‍ഷനും 1128 വിധവാപെന്‍ഷനും 338 മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷനും നല്‍കിവരുന്നു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി കിഷോര്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എ അശ്‌റഫ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ജോയി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സജീവ്, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി കെ എന്‍ ബാലന്‍ സംസാരിച്ചു.