Connect with us

Business

ഐബിഎമ്മില്‍ കൂട്ട പിരിച്ചുവിടല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ടെക്‌നോളജി ഭീമന്‍ ഐബിഎം വന്‍ അഴിച്ചുപണിക്ക് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ 15,000 ത്തോളം പേരെ പിരിച്ചുവിടുമെന്നാണ് സൂചന. ഇന്ത്യ, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഐബിഎം എംപ്ലോയീസ് യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ലീ കോണ്‍റാഡാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കമ്പനിയുടെ വിറ്റുവരവില്‍ കുറഞ്ഞതിനെതുടര്‍ന്ന് ഈ വര്‍ഷംആദ്യപാദത്തില്‍ തന്നെ ചെലവു ചുരുക്കല്‍ നടപടികള്‍ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ജീവനക്കാര്‍ ബോണസുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഓരോ രാജ്യത്തെയും ജോലി നഷ്ടപ്പെടുന്നവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഒരു ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യയിലാകും പിരിച്ചുവിടല്‍ ഏറ്റവുമധികം ബാധിക്കുക.

---- facebook comment plugin here -----

Latest