കുട്ടികള്‍ക്ക് ദയാവധം അനുവദിച്ചുള്ള ബില്ല് ബെല്‍ജിയം പാസാക്കി

Posted on: February 14, 2014 10:57 am | Last updated: February 15, 2014 at 8:15 am

killബെല്‍ജിയം: കുട്ടികള്‍ക്ക് ദയാവധം അനുവദിച്ചുള്ള ബില്ല് ബെല്‍ജിയം പാര്‍ലമെന്റ് പാസാക്കി. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തില്‍ ഒരു ബില്ല് പാസാക്കുന്നത്. 89 അംഗങ്ങളില്‍ 44 പേരും ബില്ലിനെ പിന്തുണച്ചു. അതിതീവ്രമായ വേദനയും ഭേദമാകാത്തവിധം മാരക രോഗങ്ങളും അനുഭവിക്കുന്ന കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് ബില്‍ അനുശാസിക്കുന്നത്.