കൊല്ലത്ത് വാഹനാപകടത്തില്‍ നാലു മരണം

Posted on: February 13, 2014 1:31 pm | Last updated: February 14, 2014 at 12:25 am

accidentകൊല്ലം: കൊല്ലത്ത് ജീപ്പും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീയുള്‍പ്പടെ നാലു പേര്‍ മരിച്ചു. കുളത്തൂപ്പുഴ എക്‌സ് സര്‍വീസ് ജംഗ്ഷനിലാണ് അപകടം. തെന്‍മല സ്വദേശികളായ ഗോപിനാഥ് ,ഹനീഫ, ആര്യങ്കാവ് സ്വദേശി റോസമ്മ എന്നിവരാണ് മരണപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സമാന്തര സര്‍വീസ് നടത്തുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.