Connect with us

National

കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന് മോദി

Published

|

Last Updated

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക ദൗത്യസേന രൂപവത്കരിക്കുമെന്ന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. “ചായ് പെ” ചര്‍ച്ചക്കിടെ ചോദ്യത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാന്‍ നിയമം കൊണ്ടുവരും. നിയമാനുസൃതം നികുതി അടക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. അടക്കേണ്ട നികുതിയുടെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാണ് സമ്മാനമായി നല്‍കുകയെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കള്ളപ്പണമാണ്. രാജ്യത്തെ ബാധിക്കുന്നത് രണ്ട് തരത്തിലുള്ള കള്ളപ്പണമാണ്. രാജ്യത്തിനകത്ത് സമാന്തരമായി കള്ളപ്പണത്തിന്റെ സമ്പദ്‌വ്യവസ്ഥയുണ്ടാകുന്നതാണ് ഒന്ന്. മറുവശത്ത് രാജ്യത്തിനു പുറത്ത് ഇന്ത്യക്കാര്‍ കോടികള്‍ നിക്ഷേപിക്കുന്നു. രാജ്യദ്രോഹപരമായ ഈ പ്രവൃത്തി ബി ജെ പി അധികാരത്തില്‍ വന്നാല്‍ തടയും.
ആഭ്യന്തര സുരക്ഷക്ക് ശക്തമായ നിയമം ഉണ്ടാക്കണമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് മോദിയുടെ ഉത്തരം. 09/11 സംഭവത്തിന് ശേഷം അമേരിക്ക ഭീകരവാദത്തെ ചെറുക്കാന്‍ അതിശക്തമായ നിയമം കൊണ്ടുവന്നത് നമ്മുടെ മുന്നിലുണ്ട്. ഭീകരവാദത്തോട് ഒരു തരത്തിലുമുള്ള വീഴ്ചയും പാടില്ല. ഭീകരവാദികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നീക്കമാണ് വേണ്ടത്. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കാം. മോദി പറഞ്ഞു.
മികച്ച ഭരണത്തിന്റെ കേന്ദ്രബിന്ദു ക്രമസമാധാനമാണ്. ഭരണഘടന പ്രകാരം അത് സംസ്ഥാന വിഷയമാണ്. കേന്ദ്രം ഇടപെടേണ്ടതില്ലെങ്കിലും മികച്ച പരിശീലനവും സൗകര്യങ്ങളും ലഭ്യമാക്കാന്‍ കേന്ദ്രത്തിന് കഴിയണം. ചില ബോംബ് സ്‌ഫോടനങ്ങളുണ്ടാകുമ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോരടിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. വളരെയേറെ വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശ്. കുംഭമേളയില്‍ കോടികളാണ് അവിടെ എത്തുന്നത്. ക്രമസമാധാന നില മോശമായാല്‍ സന്ദര്‍ശകര്‍ എത്താതാകും. യുപിയില്‍ നിന്നുള്ള യുവാവിന്റെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.

---- facebook comment plugin here -----

Latest