Connect with us

Ongoing News

ചികിത്സ തേടിയത് 81.32 ലക്ഷം പേര്‍ രണ്ടര വര്‍ഷത്തെ പനിമരണം 316

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പനിയുള്‍പ്പെടെ ജലജന്യരോഗങ്ങള്‍ ബാധിച്ച് മരിച്ചത് 316 പേര്‍. ഇക്കാലയളവില്‍ പനിബാധിച്ച് 81,32,105 പേര്‍ ചികിത്സ തേടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും മാത്രം കണക്കാണിത്. സ്വാകാര്യ ആശുപത്രികളിലേത് ഇതിലേറെ വരും. ഡെങ്കി, ലെപ്‌ടോസ്‌പൈറോസിസ്, ഹെപ്പറ്റെറ്റിസ്-എ, ഹെപ്പറ്റെറ്റിസ്-ബി, കോളറ, എ ഡി ഡി തുടങ്ങി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 12 തരം പനി ബാധിതരില്‍ 316 പേരാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ലെപ്‌ടോസ്‌പൈറോസിസ് ബാധിച്ചാണ് (114). തൊട്ടുപിറകില്‍ ഹെപ്പറ്റെറ്റിസ്-ബി (57)യും മൂന്നാം സ്ഥാനത്ത് ഡെങ്കി ബാധിതരുമാണ് (51).

പനി ഉള്‍പ്പെടെ വിവിധ ജലജന്യരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും (ബ്രാക്കറ്റില്‍) കണക്ക്. പനി- 7054265(32), എ ഡി ഡി-1027942 (14), ഡെങ്കി-13271 (51), മലേറിയ-5663 (5), ചിക്കുന്‍ ഗുനിയ-392, ജെ ഇ-42 (5), ലെപ്‌ടോസ്‌പൈറോസിസ്- 2476 (114 ), ഹെപ്പറ്റെറ്റിസ്-എ-16217 (26), ഹെപ്പറ്റെറ്റിസ്-ബി-3541 (57), കോളറ-68 (മൂന്ന്), ടൈഫോയ്ഡ്-8115 (നാല്), സ്‌ക്രബ് ടൈഫസ്-113 (അഞ്ച്). 2011ല്‍ പനിബാധ മൂലവും ഡെങ്കിബാധ മൂലവും ആരും മരിച്ചിട്ടില്ല. ചിക്കുന്‍ഗുനിയ മൂലം കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ആരും മരിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയതത് 2011 ലാബണ് (117). 2012ല്‍ 94 പേരും 2013ല്‍ 95 പേരും മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സതേടിയത് 2013 ലാണ് (33,39,623 പേര്‍). 2012ല്‍ 26,80,107 പേരും 2011ല്‍ 21,16,436 പേരും ചികിത്സതേടി.

---- facebook comment plugin here -----

Latest