Connect with us

Gulf

ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ്‌

Published

|

Last Updated

shaikh nwew

ദുബൈ; സര്‍ക്കാര്‍ സേവനം മെച്ചപ്പെടുത്താന്‍ സക്രിയമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന വെബ്‌സൈറ്റ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.  മദീന ജുമൈറയില്‍ ഭരണകൂട ഉച്ചകോടിയുടെ രണ്ടാം ദിവസം യു എ ഇ ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ശൈഖ് മന്‍സൂര്‍ പ്രസംഗത്തിനിടെ ഉദ്ഘാടനത്തിന് ശൈഖ് മുഹമ്മദിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഭരണത്തില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി. ആര്‍ക്കും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാം. യു എ ഇ വേള്‍ഡ് എക്‌സ്‌പോ 2020 നേടിയതിനാല്‍ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ട്. സ്വകാര്യ മേഖലയുടെ വന്‍ പങ്കാളിത്തം ഭരണകൂടം ആഗ്രഹിക്കുന്നു.
വികസന രംഗം കൂടുതല്‍ ശക്തിപ്പെടണം. അറബ് സമൂഹത്തില്‍ പരസ്പര സഹവര്‍ത്തിത്വവും വേണം. അതേസമയം, അറബ് ലോകത്തെ മാറ്റങ്ങള്‍ ഫലപ്രദമായില്ല. അവിടങ്ങളില്‍ സ്ഥിരത വേണമെന്ന് യു എ ഇ ആഗ്രഹിക്കുന്നു.
സമൂഹത്തിന്റെ സംതൃപ്തിയുടെ കാര്യത്തില്‍ യു എ ഇക്ക് ഒന്നാം സ്ഥാനമുണ്ട്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ മൂന്നാം സ്ഥാനവും. ഇക്കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സിംഗപ്പൂരിനും നോര്‍വേക്കുമാണ്. ശൈഖ് മന്‍സൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉതകുന്ന പേടകങ്ങള്‍ രൂപകല്‍പന ചെയ്യുന്നവര്‍ക്ക് രാജ്യാന്തര തലത്തില്‍ മത്സരം ഏര്‍പ്പെടുത്താന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് നിര്‍ദേശം നല്‍കിയതായി ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
“അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍” മികച്ചതായിരിക്കണം. 2015 ഭരണകൂട ഉച്ചകോടിക്കു മുമ്പ് തയ്യാറാകണം. ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്നും ഗര്‍ഗാവി പറഞ്ഞു.
സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം ഉപേക്ഷിച്ച് വാണിജ്യ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വദേശികള്‍ തയ്യാറാകണമെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്ത സാധ്യതകളെക്കുറിച്ചു ഭരണകൂട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഹുസൈന്‍ നാസര്‍ ലൂത്ത.
“ക്രോക്കൊഡൈല്‍ പാര്‍ക്ക്” പോലുള്ള പുതിയ ആശയങ്ങള്‍ യുവാക്കളില്‍ നിന്ന് ഉയര്‍ന്നു വരണമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

Latest