Connect with us

National

ടോള്‍ വിരുദ്ധ പ്രക്ഷോഭം: രാജ് താക്കറെ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: മംബൈയിലെ വാശി പ്ലാസയിലെ ടോള്‍ പിരിവിനെതിരെ സമരം നടത്തിയതിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) അധ്യക്ഷന്‍ രാജ് താക്കറെയെ പോലീസ് അറസ്റ്റ് ചെയ്തു. ടോള്‍ പിരിവിനെതിരെ എം എന്‍ എസ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധം നടത്തുകയാണ്. ഇത് തടയാനാണ് രാജ് താക്കറെയെ അറസ്റ്റ് ചെയ്ത് നീക്കിയത്. സംസ്ഥാനത്തെ ടോള്‍ പിരിവുള്ള ഹൈവേകളിലെല്ലാം എം എന്‍ എസ് ഉപരോധം നടത്തുന്നുണ്ട്.

വന്‍ പോലീസ് സന്നാഹത്തെയാണ് സമരം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഫെബ്രുവരി മാസാദ്യം എം എന്‍ എസ് പ്രവര്‍ത്തകര്‍ നിരവധി ടോള്‍ സ്‌റ്റേഷനുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

Latest