Connect with us

National

റെയില്‍വേ നിരക്കുകളില്‍ മാറ്റമില്ല; സുരക്ഷക്ക് മുന്‍ഗണന

Published

|

Last Updated

ന്യൂഡല്‍ഹി: തെലുങ്കാന വിഷയത്തില്‍ സീമാന്ധ്ര മേഖലയിലെ എം പിമാരുടെ രൂക്ഷമായ ബഹളത്തിനിടെ റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ റെയില്‍വേ ബജറ്റവതരിപ്പിച്ചു. യു പി എ സര്‍ക്കാര്‍ റെയില്‍വേ വികസനത്തിന് ചെയ്ത കാര്യങ്ങള്‍ പറയുന്നതിനാണ് മന്ത്രി പ്രസംഗത്തില്‍ പ്രധാനമായും ശ്രമിച്ചത്.

38 എക്‌സ്പ്രസ് ട്രെയിനുകള്‍ പുതുതായി പ്രഖ്യാപിച്ചു. 10 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍, 17 പുതിയ പ്രീമിയം ട്രെയിനുകള്‍, നാല് മെമു ട്രെയിനുള്‍, മൂന്ന് ഡെമു ട്രെയിനുകള്‍, വടക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ ചരക്ക് ഇടനാഴി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

കഞ്ചിക്കോട് കോച്ച ഫാക്ടറിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല എന്നാണ് സൂചന.തിരുവനന്തപുരം-ബാംഗ്ലൂര്‍ പ്രീമിയം തീവണ്ടി, തിരുവനന്തപുരം-ഡല്‍ഹി നിസാമുദ്ദാന്‍ ദൈ്വവാര തീവണ്ടി, പുനലൂര്‍-കന്യൂകുമാരി പാസഞ്ചര്‍ തീവണ്ടി എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ തീവണ്ടികള്‍.

  • തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പ്രീമിയം എക്‌സ്പ്രസ്
  • തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസം
  • തിരഞ്ഞെടുത്ത ട്രെയിനുകളില്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാം
  • റായ് ബറേലിയില്‍ പുതിയ കോച്ച് ഫാക്ടറി
  • 2500 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റ് വ്യാപിപ്പിക്കും
  • ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കും

Latest